
മരോട്ടിച്ചോട്ടില്‍ തറവാടങ്കങ്ങള്‍,
എന്‍റെ മമ്മിച്ചിയുടെ വീട്, എന്‍റെ തറവാട്. എന്‍റെ ലൈഫില്‍ ഏറ്റവും കൂടുതല്‍ അനുഭവങ്ങളും പാടങ്ങളും ഉണ്ടായിട്ടുള്ള ഒരു വീട്. ഞാന്‍ ഇന്നും ആരാധിക്കുന്ന ഒരു കൂട്ട് കുടുംബം, എപ്പോഴോ കൈ വിട്ട കളിയാല്‍ ഒഴുകി ഒലിച്ചു പോയ ബന്ധങ്ങള്‍ ഉള്‍പടെ, ഞാന്‍ കണ്ടത് ജീവിതത്തിന്‍റെ
വത്യസ്ഥ നിറങ്ങള്‍.
ഈ തറവാടിനെ പറ്റി പറയുമ്പോ ആദ്യം മനസ്സില്‍ ഓടി വരുന്നത് ബംഗ്ലാവ് ആണ്. 2006 ഇലെ ഒരു മാസത്തില്‍ ആ ബംഗ്ലാവ് ഒഴിഞ്ഞു പോയി , ഓര്‍മകളില്‍ നിന്ന് ആര്‍കും പറിച്ചെടുക്കാന്‍ പറ്റിലല്ലോ .
പെരിയാര്‍ നദിയുടെ തീരത്ത്, എപ്പോഴും കാറ്റും വെളിച്ചവും സന്തോഷവും പരത്തികൊണ്ട്, ഒരു കൊച്ച് ബംഗ്ലാവ് തോട്ടുമുഘത് ഉണ്ടായിരുന്നു . ഈ കുടുംബത്തിലെ ഞാന്‍ ഉള്‍പടെ ഉള്ള തലമുറയിലെ അംഗങ്ങള്‍ ഇന്നും മരിക്കാത്ത ഓര്‍മയോടെ സ്വപ്നം കാണാറുണ്ട് ഈ ബംഗ്ലാവും അവിടത്തെ ജീവിതവും. ശെരിക്കും ഒരു കൂട്ട് കുടുംബത്തിന്‍റെ അന്തരീക്ഷവും അതിനപ്പുറത്തെ സന്തോഷവും എല്ലാവരുടെ മുഖത്തും മനസിലും നിറഞ്ഞു നിന്നിരുന്നു.

ഈ കാണുന്നത് ഗേറ്റില്‍ നിന്ന് വീടിന്‍റെ ഉമ്മറതേകുള്ള വഴി, ആ നില്‍കുന്നത്, ഇപ്പൊ തറവാടിന്‍റെ കാരണവര്‍, വാപ്പചിയുടെടെം ഉമ്മചിയുടെം ഏറ്റവും ഇളയ പുത്രന്‍, കുഞ്ഞുമോന്‍, ഞാന്‍ കുഞ്ഞങ്കിള്‍ എന്ന് വിളിക്കും.
കുഞ്ഞങ്കിള്‍ ഒരു സ്പോര്‍ട്സ്മാന്‍ ആയിരുന്നു, ഫുട്ബോള്‍, വോളീബോള്‍, ബട്മിന്റോന്‍ ഇതിലെല്ലാം പയറ്റിയിട്ടുള്ള ഒരാള്‍, എന്തിന് പറയണ്, എന്‍റെ നീന്തല്‍ കോച്ച് കുഞ്ഞങ്കിള്‍ തന്നെ. ബയങ്ങര സ്ട്രിക്ട് ആണ് കക്ഷി, സ്പെഷ്യല്ലി അറ്റ് സ്വിമ്മിന്ഗ് ക്യാമ്പ്. ഒരിക്കല്‍ എനിക്ക് 'ബെസ്റ്റ് കാടെറ്റ് അവാര്‍ഡ് തന്നതും, ആദ്യമായി വേദിയില്‍ കയറി ഒരു പ്രൈസ് വാങ്ങിക്കുന്നതും ഈ അങ്കിളില്‍ നിന്നായിരുന്നു. ആ സില്‍വര്‍ ഈഗിള്‍ ഇന്നും വീട്ടിലെ ഷോകേസിലുണ്ട് . അവിടം കഴിഞ്ഞ പ്രൈസെസ് ആന്‍ഡ് സെര്ടിഫികറെസ് ഇന്‍റെ ഒരു പ്രവാഹമായിരുന്നു എന്‍റെ ജീവിതത്തില്‍, 10ആം ക്ലാസ് വരെ. പിന്നെയും കിട്ടിയിരുന്നു, പക്ഷെ അത്രക്കും ഉണ്ടായിരുനില്ല. എന്നാലും കുറെ ഒക്കെ കിട്ടി. ഏറ്റവും ഉയര്‍ന്നത് ഡിസ്റ്റ്രിക്റ്റ് ലെവല്‍ . അന്നതിന്‍റെ വിലയൊന്നും അറിയാത്തത് കൊണ്ട്, ജാഡ ഉണ്ടായിരുന്നില്ല എനിക്ക്.
ഓര്‍മയിലെ സ്കൂള്‍ അവധികള്‍ക്ക് ബംഗ്ലാവ്വ് ആയിരുന്നു സാക്ഷി. ഞങ്ങളുടെ കളി സ്ഥലം, പെരിയറിന്‍റെ തീരത്തെ മാവിന്ച്ചുവട്, ഓടിട്ടു മേഞ്ഞ ഈ സുന്ദര ബംഗ്ലാവ്വും.

ഈ ചിത്രം റോഡില്‍ നിന്ന് വീട്ടിലേക്ക് നടന്നു വരുമ്പോ ഉളള വ്യൂ ആണ്. റോഡില്‍ നിന്നും ഒരു പാത ഉണ്ടല്ലോ , അതിലൂടെ നടന്നു വന്നപ്പോ , എന്നോ ഒരു ദിവസം എന്‍റെ മൊബൈലില്‍ എടുത്ത പിക്ചര്‍ ആണ് ഇത്.
പക്ഷെ ഇത് ഒരല്പം മോടിഫികഷന്‍ ഉള്ളതാ, ഇതുപോലെ ആയിരുന്നില്ല പഴയ വീട്.
അറിയാമോ , ഈ ബംഗ്ലാവ്വില്‍ 7 കരിങ്ങള്‍ തൂണുകള്‍ ഉണ്ട്, ഒറ്റ കരിങ്കല്ലില്‍ തീര്‍തവയാണ് അവ. നല്ല പഴക്കമുള്ള ആ തൂണുകള്‍, ഇന്നും അതുപോലെ തന്നെ ഉണ്ട്,പുതിയ ബംഗ്ലാവ്വില്‍ .
മുന്‍പിലത്തെ ഗേറ്റില്‍ നിന്നും ഒരു നീണ്ട വഴി വീടിന്‍റെ ഉമ്മറത്തേക്ക്, പിന്നെ പള്ളതെ മാവിന്ച്ചുവടും, അപ്പുറത്തെ വശത്തെ കൊറേ കൊല്ലം പഴക്കമുള്ള 'നീം ക പേടും'. മോഡിയും പ്രൌടിയും നിറഞ്ഞു നിന്ന ഒരു വസന്തകാല വസതി. സന്ധ്യ അസ്തമയം കാണാന്‍ ഒരുപാട് ബന്ധുക്കള്‍ ഈ ബംഗ്ലാവില്‍ വിരുന്നു നടത്താറുണ്ടായിരുന്നു. ഞങ്ങള്‍ നിത്യേനെ കാണുന്നത് കൊണ്ടാകും, ഒട്ടും അത്ബുധം ഉണ്ടായിരുനില്ല ഇതിലൊന്നും.
തട്ടിന്‍റെ മുകള്‍ ഒറ്റ മുറി മാത്രമായിരുന്നു തട്ടിന്‍റെ മുകളില്‍. ഞങ്ങള്‍ കസിന്‍സിന്‍റെ സ്ഥിരം അവധി ദിവസങ്ങളിലെ താവളം. അങ്ങോട്ട് കയറിയാല്‍ സിഗര്‍അറ്റ് സ്മെല്‍ ഉറപ്പാ, കാരണം, രാത്രി ആയികഴിഞ്ഞാല്‍ കത്തിയടിക്കൊപ്പം ലേശം പുകവലി കൂടെ സൈഡ് ബൈ സൈഡ് നടക്കുന്നത് ഈ തട്ടിന്‍റെ മുകളിലാ ,എപ്പോഴും ഇല്ല, വല്ലപ്പോഴും മാത്രം. മച്ചിന്‍റെ മുകളില്‍ കോണ്‍ക്രീറ്റ് മേഞ്ഞ തട്ടിന്‍റെ മുകളില്‍ ഒന്നു നടന്നാ മതി അപ്പൊ താഴെ ഒച്ച കേള്‍ക്കും, അത് കൊണ്ട് ക്രിക്കറ്റ് ഫുട്ബോള്‍ കളിയൊന്നും ഇവിടെ നടത്തിയിരുനില്ല. പറഞ്ഞിട്ടെന്താ കാര്യം, ചിലപ്പോ ഇടി കൂടുന്നത് ഇവിടെ വനിട്ടാ. ഈ ഇടത് വശത്ത് കാണുന്ന ചിത്രത്തിലെ മുകളിലെ ഭാഗത്തെ പറ്റിയാ ഇത്രയും നേരം ഞാന്‍ ഡിസ്ക്രൈബ് ചെയ്തത്. ഈ വശം പുഴയെ ഫേസ് ചെയ്തിരിക്കുകയാന്‍. ഇപ്പുറത്തെ സൈഡില്‍ 4ഉം 2ഉം , 6 ജനാലകളും, അപ്പുറത്തെ സൈഡില്‍ 2ഉം 1ഉം 3 ജനലകളുമാണ് മൊത്തം ഇതിനുള്ളത് . കോണിപ്പടി മരത്തിന്‍റെ ആയിരുന്നു, ആര് പമ്മി പമ്മി വന്നാല്‍ പോലും ഒച്ച കൊണ്ട് അറിയാന്‍ പറ്റുമായിരുന്നു. അതായിരുന്നു സൈറണ്‍.

ഈ കാണുന്ന പിക്ചര്‍ പുഴയില്‍ നിന്ന് പടി കയറി വരുമ്പോ കാണുന്നതാന്‍. മാവിന്‍ ചുവടിന്‍റെയും, നീം ക പേടിന്‍റെയും എകതേശ പകുതിയില്‍ വെച്ചാന്‍ ഞാന്‍ ഈ ചിത്രം എടുത്തത്.
പടി കയറി വരുമ്പോ വലത് വശത്ത് ഒരു നല്ല പേരക്ക മരം ഉണ്ടായിരുന്നു, എന്‍റെ ഓര്‍മയില്‍ എല്ലാ അവധിക്കാലത്തും പുഴുക്കടി കൊള്ളുന്നത് ഈ പേരമരത്തില്‍ കയറി പേരക്ക പോട്ടികുംബോഴായിരുന്നു. ബൈ ദ ബൈ, എനിക്കായിരുന്നു കൂട്ടത്തില്‍ ഏറ്റവും പൊക്കം, തോട്ടി എത്തിയില്ലെങ്ങില്‍, ഞാനാ ബാക്കി കാര്യങ്ങള്‍ ഏറ്റെടുക്കാര്‍ .

ഇതാണ് എന്‍റെ കുസിന്‍സ് കൂട്ടം, തീര്‍നില്ല, ഇനിയുമുണ്ട് കുറച്ച് പേര്‍ കൂടി. അവരൊക്കെ ഒത്ത് ഒരു ഫോട്ടോ എടുക്കാന്‍ എപ്പോഴും പറ്റാറില്ല. ആരെങ്ങിലുമൊക്കെ ബിസി ആയിട്ട് എങ്ങോട്ടെങ്ങിലും പോകാരാ പതിവ്.
ഈ കൂട്ടത്തിലെ പലരും പല വഴിക്ക് പോയി. വിട്ടു പിരിയാന്‍ ഇഷ്ടം ഇല്ലാഞ്ഞിട്ടും കാര്യമില്ല, ബന്ധങ്ങള്‍ക്ക് ചിലപ്പോ ഇങ്ങനെ ഒരു ആന്ധ്യം ഉണ്ടാകാറുണ്ട് എന്ന് കേട്ടിടുണ്ട്. നേരില്‍ കാണാനും ഒരു ഭാഗ്യം ഉണ്ടായി ഒരിക്കല്‍. ഭാഗ്യം അല്ല അത്, ഒരു നിര്‍ഭാഗ്യം തന്നെ. കൊണ്ട അടി മുഴുവന്‍ എന്‍റെ കാരണതാണെന്കിലും, ചന്കിലാണ് വേദന.

ഇവരാണ് ഈ കുടുംബത്തിന്‍റെ പെണ്‍ ശക്തി. ഇനിയുമുണ്ട് ആളുകള്‍. എന്നാലും ഈ ദിവസം ഇത്രേം പേരെ ഉണ്ടായിരുന്നുള്ളൂ.
ആ നടുക്ക് ഇരിക്കുന്നതാ ഉമ്മച്ചി, എന്‍റെ മമ്മിചിയുടെ മദര്‍, അഥവാ മൈ ഗ്രാന്‍ഡ്‌മദര്‍, ദ ഗ്രേറ്റ് കദീജബീവി. w/o ലേറ്റ് എം എ കാദര്‍, മദര്‍ ഓഫ് ആസിയ, റെസിയ , ബഷീര്‍, കുഞ്ഞുമോന്‍, സെല്‍ഹാ ആന്‍ഡ് സുബൈദ.
മുകളില്‍ ഇടത് നില്‍കുന്നത് സൈനബ ആന്‍റി, w/o ലേറ്റ് എം കെ എം ബഷീര്‍, മദര്‍ ഓഫ് സിന്സുന്‍, ആന്സുന്‍ ആന്‍ഡ് ഐശാസുന്‍ . ഉമ്മച്ചിയുടെ മൂത്ത മരിമകള്‍, വീട് മണക്കാട്, തിരുവനന്തപുരം.
അതിന്‍റെ വലത് നില്‍കുന്നത് എന്‍റെ മമ്മിച്ചി, ഉമ്മച്ചിയുടെ 5ആമത്തെ സന്തതി. w/o എം എം മൊഹമ്മദ്‌അലി, മദര്‍ ഓഫ് ആന്‍സാഫ് ആന്‍ഡ് മുംതാസ്.
താഴെ ഇടത്, ഉമ്മച്ചിയുടെ 2ആമത്തെ മരിമകള്‍, ആസിഫ, ആസിഫ ആന്‍റി എന്ന് ഞങ്ങള്‍ വിളിക്കും. w/o എം കെ കുഞ്ഞുമോന്‍, മദര്‍ ഓഫ് ബീഗം ബീമ, ബീഗം അയ്ഷ, ബീഗം ഷൌഫി ആന്‍ഡ് മൊഹമ്മദ് സുല്‍ത്താന്‍. വീട് തലയോലപ്പരമ്പ്, കോട്ടയം ജില്ല.
അതിന്‍റെ വലത്, സുബ്ബു ആന്‍റി, പേര് സുബൈദ ഷംസുദീന്‍. w/o വി ഷംസുദീന്‍, മദര്‍ ഓഫ് ശിജാസ്, ശംജിന്‍ ആന്‍ഡ് ശംലിന്‍. മമിചിയുടെ ഏറ്റവും വല്യ കൂട്ടുകാരി. ഒരുമിച്ച് പഠിച്ചു, ഒരുമിച്ച് കളിച്ച് വളര്‍ന്നു, എന്നിങ്ങനെ ഒരുപാടുണ്ട് അവരുടെ ബന്ധത്തെ പറ്റി പറയാന്‍. എന്തിന്‍ പറയാന്‍, ഇപ്പോഴും ആരെങ്കിലും ഒരാള്‍ മറ്റേ ആളുടെ വീട്ടില്‍ ഉണ്ടാവും, കത്തി വെക്കാന്‍.



കണ്ടില്ലേ അവരുടെ ഒത്തൊരുമ. ഇതുപോലെ ആയിരുന്നു പണ്ടും, ഒറ്റ വത്യാസം, ഇപ്പൊ തല്ലു പിടിക്കാറില്ല, പണ്ട് അതെ ഉണ്ടായിരുന്നുള്ളൂ എന്നാ ഉമ്മച്ചി പരയാര്‍. ഈ പടി ഇറങ്ങി ചെല്ലുന്നിടത്തെ പുഴക്കടവിലായിരുന്നു എല്ലാരുടേം കുളിയും അലക്കും ഒക്കെ. ഇപ്പൊ ആരും ഇറങ്ങാര്‍ പോലും ഇല്ല.

ഈ പിക്ചര്‍ ഞാന്‍ വീടിന്‍റെ ഉമ്മറത്ത് നിന്ന് എടുതതാന്‍. ആ നേരെ കാനുന്നിടമാണ് പള്ളത്ത് എന്ന് വിളിക്കുന്നത്. ശെരിക്കും അതൊരു പാലമാണ് , ആരോ ചെറുപത്തില്‍ പാലത്തിനെ പള്ളം എന്ന് വിളിച്ചതാകാം ഈ പേര് വീഴാന്‍ കാരണം, സത്യം പറഞ്ഞാ ആര്‍കും അറിയില്ല എന്താ അങ്ങനെ വിളിക്കുന്നത് എന്ന്.
ആ അറ്റത്തെ നീണ്ട ഗ്രിള്ളിലായിരുന്നു ഞാനും എന്‍റെ കാസിന്സും കാര്‍ ഓടിച്ച് കളിച്ചിരുന്നത്. ഓഹ്, നീണ്ട പാലമായിട്ടെന്താ കാര്യം, എപ്പോഴും ഉന്തും തള്ളുമായിരുന്നു കളിക്കിടയില്‍. ഒരു കാര്‍ ഓടിക്കുമ്പോ ഓവര്‍ടയ്ക് ചെയ്യേണമേങ്ങില്‍ കാര്‍ എടുത്ത് പൊക്കി മറ്റവന്‍റെ മുന്‍പില്‍ കൊണ്ട് ഓടിക്കണം, പിന്നിലുള്ളവന്‍ വിടോ, അവനും വെക്കും, പിന്നെ ഓട്ടമാകും, തല്ലാകും അങ്ങനെ ഇടിയിലാണ് അവസാനിക്കാറ്.

ഞാന്‍ നേരത്തെ പറഞ്ഞില്ലേ ബംഗ്ലാവില്‍ സൂര്യാസ്തമയം കാണാന്‍ ഞങ്ങളുടെ ബന്ധുക്കള്‍ വിരുന്നു വരാറുണ്ടെന്ന്, ഈ കാണുന്ന പിക്ചര്‍ ആണ് ആ പറഞ്ഞ അസ്തമയം.
എന്‍റെ മൊബൈല്‍ ക്യാമറയുടെ ഒരു ലിമിറ്റെഷന്‍ വച്ച് നോക്കുമ്പോ ഇത് ഒരുപാട് ബംഗിയുള്ള ഒരു സീന് ആണ്.
ആ ദൂരെ ഉള്ളത് ഒരു റെയില്‍പാലം ആണ്, ട്രെയിന്‍ ഫ്രം തൃശൂര്‍ ഏരിയ ആണ് ഇതിലെ പോകാറ്. ഞങ്ങള്‍ പണ്ട് പറയാറ് അത് തിരുവനന്തപുരതെക്കുള്ള വഴിയാന്നാ. ട്രെയിന്‍ കണ്ടാല്‍ തിരുവനന്തപുരം, പ്ലെയിന്‍ കണ്ടാല്‍ ഗള്‍ഫ്, അങ്ങനത്തെ ഒരു കാലം.


ഈ കാണുന്നത് എന്‍റെ സ്വന്തം വീടാണ്. വാടകക്ക് താമസിച്ച് കൊറേ ആയിരുന്നു, പിന്നെ ആലുവയില്‍ പാലസിന്‍റെ അടുത്തൊരു നല്ല വീട് തന്നെ കിട്ടി. ചെറുതാണെങ്കിലും, എല്ലര്‍ക്കും എപ്പോഴും ഐശ്വര്യമായി തോന്നിയിട്ടുണ്ട്.
പറഞ്ഞു തീര്‍ന്നിട്ടില്ല, കാഴ്ചക്കായിട്ട് പടങ്ങള്‍ വേണ്ടേ, ഞാന്‍ തിരഞ്ഞു കണ്ടു പിടിക്കട്ടെ, എന്നിട്ടാകാം ബാക്കി വിശേഷംസ്. എന്‍റെ തറവാടിന്‍റെ ഇടക്ക് വീട് കയറ്റിയത് ചുമ്മാ ഒരു രസത്തിന്‍ മാത്രം. കൂടുതല്‍ ശക്തിയോടെ ഞാന്‍ ഈ ബ്ലോഗ് തുടരാം, എന്നാ പ്രതീക്ഷയോടെ
സ്വന്തം ഞാന്‍ :-)